ലണ്ടന്‍: പുരുഷ ടെന്നീസില്‍ റഫേല്‍ നദാല്‍ ഈ സീസണ് ഒന്നാം സ്ഥാനത്തോടെ പൂര്‍ത്തിയാക്കി. എടിപി റാങ്കിംഗിന്റെ ചരിത്രത്തില്‍ (1973 മുതല്‍) വര്‍ഷാവസാനം ഒന്നാം സ്ഥാനം പൂര്‍ത്തിയാക്കി ഏറ്റവും പ്രായം കൂടിയ കളിക്കാരനാണ് നദാല്‍. 2008, 2010, 2013, 2017 വര്‍ഷങ്ങളിലും ഒന്നാം സ്ഥാനവുമായാണ് സ്പാനിഷ്താരം പൂര്‍ത്തിയാക്കിയത്. ഇതോടെ നാല് തവണ വര്‍ഷാവസാനം ഒന്നാം സ്ഥാനം നേടുകയും നഷ്ടപ്പെടുകയും വീണ്ടെടുക്കുകയും ചെയ്യുന്ന ആദ്യ കളിക്കാരനാണ് നദാല്‍.
തുടര്‍ച്ചയല്ലാത്ത അഞ്ച് വര്‍ഷം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ആദ്യ താരവും നദാലാണ്. നദാല്‍ ആദ്യമായി ലോക ഒന്നാം നമ്പറായി (2008) പൂര്‍ത്തിയാക്കിയതും അവസാനം (2019) നേടിയതിനുമിടയില്‍ 11 വര്‍ഷത്തെ ഇടവേളയുണ്ട്. ഇതും റിക്കാര്‍ഡാണ്. പുരുഷ ടെന്നീസിലെ ബിഗ് ഫോറുകളായ ഫെഡറര്‍, നദാല്‍, ജോക്കോവിച്ച്, ആന്‍ഡി മുറെ എന്നിവര്‍ ഒന്നാം സ്ഥാനം പൂര്‍ത്തിയാക്കുന്ന തുടര്‍ച്ചയായ 16 -ാം സീസണാണിത്.
നദാല്‍ ഒന്നാംസ്ഥാനത്ത് തന്നെ
11:20 PM Nov 19, 2019 | Deepika.com