ബാസ്കറ്റ്ബോൾ: കോട്ടയത്തിന് ഇരട്ട ജയം
11:20 PM Nov 19, 2019 | Deepika.com
കുര്യനൂര് (പത്തനംതിട്ട): 46-ാമത് സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗത്തില്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ കോട്ടയം, കാസര്‍ഗോഡ്, തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട, പാലക്കാട്, വയനാട് ജയിച്ചു. വനിതകളില്‍ കോഴിക്കോട് ഇരട്ട ജയം സ്വന്തമാക്കിയപ്പോള്‍ തൃശൂര്‍, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ടീമുകളും ജയം നേടി.