ചാടിനേടി ചേച്ചിയും അനുജത്തിയും
12:00 AM Nov 19, 2019 | Deepika.com
സംസ്ഥാന സ്കൂൾ കായികമേളയിൽ ജംപ് പിറ്റിൽ മെഡലണിഞ്ഞ് സഹോദരിമാർ. ജൂണിയർ പെണ്‍കുട്ടികളുടെ ട്രിപ്പിൾജംപിൽ ഇന്നലെ പി.എസ്. ആദിത്യ (11.69 മീറ്റർ) സ്വർണം നേടിയപ്പോൾ അനുജത്തി ആര്യനന്ദ സബ്ജൂണിയർ ഹൈജംപിൽ (1.40 ഉയരം) കഴിഞ്ഞ ദിവസം വെള്ളി സ്വന്തമാക്കിയിരുന്നു. ആലപ്പുഴ കോമളപുരം പുളിക്കപ്പറന്പിൽ പി.എസ്. സുധീർ-സുനിമോൾ ദന്പതികളുടെ മക്കളാണ് ഇരുവരും. ആദിത്യ തേവര സേക്രഡ് ഹാർട്ട് എച്ച്എസ്എസിലെയും ആര്യനന്ദ സെന്റ് തോമസ് ജിഎച്ച്എസ് പെരുമാനൂരിലെയും വിദ്യാർഥികളാണ്.