ഹ​ർ​ഡി​ലി​ലെ ഭ​ര​ണ​ങ്ങാ​നം മ​യം

12:00 AM Nov 19, 2019 | Deepika.com
പെ​ണ്‍കു​ട്ടി​ക​ളു​ടെ ഹ​ർ​ഡി​ൽ​സി​ൽ ഭ​ര​ണ​ങ്ങാ​നം എ​സ്എ​ച്ച് ജി​എ​ച്ച്എ​സി​ലെ പെ​ണ്‍കു​ട്ടി​ക​ൾ മെ​ഡ​ൽ വാ​രി​ക്കൂ​ട്ടി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​ൻ റോ​സ് ടോ​മി​യു​ടെ സ്വ​ർ​ണ​ത്തി​നു പി​ന്നാ​ലെ സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗം 80 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ മെ​ൽ​ബ മേ​രി സാ​ബു (13.21) സ്വ​ർ​ണ​വും ആ​ൻ​ട്രീ​സ മാ​ത്യു (13.27) വെ​ള്ളി​യും ഭ​ര​ണ​ങ്ങാ​ന​ത്തി​നു സ​മ്മാ​നി​ച്ചു. ജൂ​ണി​യ​റി​ൽ അ​ലീ​ന വ​ർ​ഗീ​സി​ന്‍റെ (15.31) വെ​ള്ളി​കൂ​ടി​യാ​യ​തോ​ടെ ഹ​ർ​ഡി​ൽ​ക​ട​ന്ന് ഭ​ര​ണ​ങ്ങാ​ന​ത്തേ​ക്ക് എ​ത്തി​യ​ത് ര​ണ്ട് സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും.

ഇ​തി​നു പി​ന്നാ​ലെ സീ​നി​യ​ർ 4x100 റി​ലേ​യി​ൽ സ്വ​ർ​ണ​വും സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ 4x100 റി​ലേ​ക​ളി​ൽ കോ​ട്ട​യ​ത്തി​നു വെ​ള്ളി​യും സ​മ്മാ​നി​ച്ച​തി​ലും ഭ​ര​ണ​ങ്ങാ​ന​ത്തി​ന്‍റെ കു​ട്ടി​ക​ളു​ടെ മി​ക​വു​ണ്ടാ​യി​രു​ന്നു.