മാങ്ങാട്ടുപറന്പ്: ജൂണിയർ ഗേൾസ് ഹാമർ ത്രോയിൽ ബ്ലെസി ദേവസ്യ തിരുത്തിയത് കൂട്ടുകാരിയും സഹപാഠിയുമായ കെസിയ ബെന്നി മറിയത്തിന്റെ മീറ്റ് റിക്കാർഡ്. കഴിഞ്ഞവർഷം കെസിയ സ്ഥാപിച്ച 50.14 മീറ്റർ മറികടന്ന് 52.02 മീറ്ററാണ് ബ്ലെസി എറിഞ്ഞത്. ബ്ലെസിയുടെ റിക്കാർഡിന് സാക്ഷിയാകാൻ കെസിയയും എത്തിയിരുന്നു. റിക്കാർഡ് സ്ഥാപിച്ച ബ്ലെസിയെ ചുമലിൽ തട്ടി അഭിനന്ദിക്കുകയും ചെയ്തു. മറ്റൊരു റിക്കാർഡ് ലക്ഷ്യമിട്ട് ഇന്നു നടക്കുന്ന സീനിയർ ഹാമർ ത്രോയിൽ കെസിയ പങ്കെടുക്കുന്നുണ്ട്.
മാതിരപ്പള്ളി എംഎ കോളജിലെ ഒരേ ക്ലാസിലെ വിദ്യാർഥികളാണ് കെസിയയും ബ്ലെസിയും. കണ്ണൂർ പൈസക്കരിയിലെ അയ്യങ്കനാൽ എം.ടി. ദേവസ്യ-ജയ്നമ്മ ദന്പതികളുടെ മകളാണ് ബ്ലസി. വോളിബോൾ, ഹൈജംപ് താരമായിരുന്നു പിതാവ് ദേവസ്യ. ഹൈജംപ് താരമായ അമ്മ ജയ്നമ്മ ഇപ്പോൾ രാജസ്ഥാനിൽ സർക്കാർ സർവീസിൽ നഴ്സായി ജോലി ചെയ്യുകയാണ്. പയ്യാവൂർ ഫുസ്കോ സ്കൂളിൽനിന്ന് എട്ടാം ക്ലാസിൽ പഠിക്കുന്പോഴാണ് മാതിരപ്പള്ളി എംഎ കോളജിൽ ചേർന്നത്. ആദ്യകാലത്ത് ദേവസ്യ തന്നെയായിരുന്നു മകളുടെ പരിശീലകൻ. പിന്നീട് ബാബുവിന്റെ ശിക്ഷണത്തിലായി. ഷോട്ട്പുട്ടിലൂടെയായിരുന്നു കായികരംഗത്തേക്കുള്ള ബ്ലെസിയുടെ കടന്നുവരവ്. സബ് ജൂണിയർ വിഭാഗത്തിൽ രണ്ട് മെഡലുകൾ കിട്ടിയിരുന്നു.
റെനീഷ് മാത്യു
ഇതിനിടയിൽ ഡിസ്കസ് ത്രോയിലും ഒരു കൈ നോക്കിയെങ്കിലും ഹാമറിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
ബ്ലെസി തകർത്തത് കൂട്ടുകാരിയുടെ റിക്കാർഡ്
12:00 AM Nov 19, 2019 | Deepika.com