മാങ്ങാട്ടുപറന്പ് (കണ്ണൂർ): സംസ്ഥാന സ്കൂൾ കായികമേളയുടെ രണ്ടാംദിനം ഇമചിമ്മിയപ്പോൾ ട്രാക്കിലും ഫീൽഡിലുമായി ഇരട്ട സ്വർണനേട്ടക്കാരുടെ എണ്ണം അഞ്ച്. സീനിയർ പെണ്‍കുട്ടികളിൽ ആൻസി സോജൻ (100, ലോംഗ്ജംപ്), സീനിയർ ആണ്‍കുട്ടികളിൽ എ. രോഹിത് (400, 400 മീറ്റർ ഹർഡിൽസ്) അലക്സ് ജോസഫ് (ഡിസ്കസ്, ഷോട്ട്പുട്ട്), ജൂണിയർ പെണ്‍കുട്ടികളിൽ പ്രതിഭ വർഗീസ് (400, 400 മീറ്റർ ഹർഡിൽസ്), ജൂണിയർ ആണ്‍കുട്ടികളിൽ എസ്. അക്ഷയ് (400, 400 ഹർഡിൽസ്) എന്നിവരാണ് ഇരട്ട സ്വർണത്തിൽ മുത്തമിട്ടത്.
ഇതിൽ ആൻസി സോജന്റെ ഇരട്ട സ്വർണനേട്ടം റിക്കാർഡ് തകർത്തായിരുന്നു എന്നതാണ് ശ്രദ്ധേയം. ലോംഗ്ജംപിൽ ആദ്യദിനം റിക്കാർഡ് നേട്ടത്തോടെ സ്വർണത്തിലേക്ക് ലാൻഡ്ചെയ്ത ആൻസി, ഇന്നലെ 100 മീറ്ററിലും റിക്കാർഡ് തകർത്തു.
ഡബിൾ ഇംപാക്ട്
12:23 AM Nov 18, 2019 | Deepika.com