ജര്‍മനി, ബെല്‍ജിയം, ക്രൊയേഷ്യ ജയിച്ചു; യോഗ്യത
12:23 AM Nov 18, 2019 | Deepika.com
ബര്‍ലിന്‍/സെന്റ് പീറ്റേഴ്സ്ബര്‍ഗ്: യുവേഫ യൂറോ 2020 യോഗ്യതാ മത്സരങ്ങളില്‍ ജര്‍മനിക്കും ബെല്‍ജിയത്തിനും ക്രൊയേഷ്യക്കും ജയം. ജര്‍മനി 4-0ന് ബലാറസിനെയും ബെല്‍ജിയം 4-1ന് റഷ്യയെയും ക്രൊയേഷ്യ 3-1ന് സ്ലോവാക്യയെയും തോല്‍പ്പിച്ചു. നെതര്‍ലന്‍ഡ്സ്-വടക്കന്‍ അയര്‍ലന്‍ഡ് മത്സരം ഗോള്‍രഹിത സമനിലയായി. മറ്റ് മത്സരങ്ങളില്‍ പോളണ്ട് 2-1ന് ഇസ്രയേലിനെയും ഓസ്ട്രിയ ഇതേ സ്കോറിനു നോര്‍ത്ത് മാസിഡോണിയയെയും പരാജയപ്പെടുത്തി. ജര്‍മനി, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, റഷ്യ, പോളണ്ട്, ഓസ്ട്രിയ ടീമുകള്‍ 2020 യൂറോകപ്പ് ഫൈനല്‍സിനു യോഗ്യത നേടി.