ന്യൂഡൽഹി: രാജ്യത്തിന്റെ 47-ാമത് ചീഫ് ജസ്റ്റീസായി എസ്.എ. ബോബ്ഡെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് ഇന്നലെ വിരമിച്ച ഒഴിവിലേക്കാണ് സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയായ ശരദ് അരവിന്ദ് ബോബ്ഡെയെ നിയമിച്ചത്.
വിരമിക്കുന്നതിനു മുന്നോടിയായി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയാണ് ജസ്റ്റീസ് ബോബ്ഡെയുടെ പേര് പുതിയ ചീഫ് ജസ്റ്റീസ് സ്ഥാനത്തേക്കു നാമനിർദേശം ചെയ്തത്. 2021 ഏപ്രിൽ 23 വരെയാണ് ജസ്റ്റീസ് ബോബ്ഡെയുടെ ഒൗദ്യോഗിക കാലാവധി.