+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജെപി കുതിരക്കച്ചവടം നടത്തുന്നതിനു തെളിവ്: ശിവസേന

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്ന ബി​​​​ജെ​​​​പി​​​​യു​​​​ടെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം കു​​​​തി​​​​ര​​​​ക്ക​
ബിജെപി കുതിരക്കച്ചവടം നടത്തുന്നതിനു തെളിവ്: ശിവസേന
മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്ന ബി​​​​ജെ​​​​പി​​​​യു​​​​ടെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം കു​​​​തി​​​​ര​​​​ക്ക​​​​ച്ച​​​​വ​​​​ട​​​​ത്തി​​​​നു തെ​​​​ളി​​​​വാ​​​​ണെ​​​​ന്ന് ​​​​ശി​​​​വ​​​​സേ​​​​ന. പാ​​​​ർ​​​​ട്ടി മു​​​​ഖ​​​​പ​​​​ത്ര​​​​​മാ​​​​യ സാ​​​​മ്ന​​​​യി​​​​ലെ ലേ​​​​ഖ​​​​ന​​​​ത്തി​​​​ലാ​​​​ണ് മു​​​​ൻ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​യെ സേ​​​​ന വി​​​​മ​​​​ർ​​​​ശി​​​​ച്ച​​​​ത്.

ബി​​​​ജെ​​​​പി 105 സീ​​​​റ്റു​​​​ക​​​​ളു​​​​മാ​​​​യി ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്താ​​​​ണെ​​​​ങ്കി​​​​ലും സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നു ഗ​​​​വ​​​​ർ​​​​ണ​​​​റെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ ച​​​​ന്ദ്ര​​​​കാ​​​​ന്ത് പാ​​​​ട്ടീ​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച ത​​​​ങ്ങ​​​​ൾ​​​​ക്ക് 119 പേ​​​​രു​​​​ടെ പി​​​​ന്തു​​​​ണ​​​​യു​​​​ള്ള​​​​താ​​​​യി പ​​​​റ​​​​ഞ്ഞു. ബി​​​​ജെ​​​​പി കു​​​​തി​​​​ര​​​​ക്ക​​​​ച്ച​​​​വ​​​​ടം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു തെ​​​​ളി​​​​വാ​​​​ണിതെ​​​​ന്ന് സേ​​​​ന ആ​​​​രോ​​​​പി​​​​ച്ചു.

സേ​​​​ന-​​​​എ​​​​ൻ​​​​സി​​​​പി- കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ഖ്യം ആ​​​​റു മാ​​​​സം തി​​​​ക​​​​യ്ക്കി​​​​ല്ലെ​​​​ന്ന മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ദേ​​​​വേ​​​​ന്ദ്ര​​​​ ഫ​​​​ഡ്നാ​​​​വി​​​സിന്‍റെ പ്ര​​​​സ്താ​​​​വ​​​​ന​​​​യ്ക്കും മ​​​​റു​​​​പ​​​​ടി ന​​​​ല്കി. ഈ ​​​​സ​​​​ഖ്യം ചി​​​​ല​​​​ർ​​​​ക്ക് വ​​​​യ​​​​റു​​​​വേ​​​​ദ​​​​ന സൃ​​​​ഷ്ടി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു സേ​​​​ന പ​​​​റ​​​​ഞ്ഞു.

എൻഡിഎ യോഗത്തിൽ ശിവസേന പങ്കെടുക്കില്ല

മും​​​ബൈ: എ​​​ൻ​​​ഡി​​​എ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കി​​​ല്ലെ​​​ന്നു ശി​​​വ​​​സേ​​​നാ നേ​​​താ​​​വ് സ​​​ഞ്ജ​​​യ് റൗ​​​ത് അ​​​റി​​​യി​​​ച്ചു. ഇ​​​തോ​​​ടെ ബി​​​ജെ​​​പി-​​​ശി​​​വ​​​സേ​​​ന സ​​​ഖ്യം ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി വേ​​​ർ​​​പി​​​രി​​​ഞ്ഞു. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ശീ​​​ത​​​കാ​​​ല ​​​സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്നാ​​​ണ് എ​​​ൻ​​​ഡി​​​എ യോ​​​ഗം ചേ​​​രു​​​ന്ന​​​ത്. നാ​​​ളെ​​​യാ​​​ണ് പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കു​​​ക.

നാസിക് മേയർ തെരഞ്ഞെടുപ്പിനു മുന്പ് റിസോർട്ട് രാഷ്‌ട്രീയം

നാ​​സി​​ക്: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ നാ​​സി​​ക് ന​​ഗ​​ര​​സ​​ഭാ മേ​​യ​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യി റി​​സോ​​ർ​​ട്ട് രാ​​ഷ്‌​​ട്രീ​​യം. ബി​​ജെ​​പി​​യും ശി​​വ​​സേ​​ന​​യും ത​​ങ്ങ​​ളു​​ടെ കൗ​​ൺ​​സി​​ല​​ർ​​മാ​​രെ റി​​സോ​​ർ​​ട്ടു​​ക​​ളി​​ലേ​​ക്കു മാ​​റ്റി. നാ​​സി​​ക്കി​​ൽ വ്യ​​ക്ത​​മാ​​യ ഭൂ​​രി​​പ​​ക്ഷ​​മു​​ള്ള ബി​​ജെ​​പി ത​​ങ്ങ​​ളു​​ടെ 65 കൗ​​ൺ​​സി​​ല​​ർ​​മാ​​രി​​ൽ 48 പേ​​രെ ലോ​​ണ​​വാ​​ല​​യി​​ലെ റി​​സോ​​ർ​​ട്ടി​​ലേ​​ക്കു മാ​​റ്റി.