ബാലസോർ(ഒഡീഷ): ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഗ്നി -രണ്ട് മധ്യദൂര ബാലിസ്റ്റിക് മിസൈലിന്റെ രാത്രികാല പരീക്ഷണം വിജയം. ഒഡീഷയിലെ അബ്ദുൾ കലാം ദ്വീപിലായിരുന്നു പരീക്ഷണ വിക്ഷേപണം നടന്നത്. 2000 കിലോമീറ്റർ പ്രഹരപരിധിയുള്ള മിസൈലിന് 1000 കിലോ പേലോഡ് വഹിക്കാനാകും. 20 മീറ്റർ നീളമുള്ള മിസൈലിന് 17 ടണ്ണാണു ഭാരം.