ശ്രീകാന്ത് പുറത്ത്
11:25 PM Nov 16, 2019 | Deepika.com
ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണില്‍നിന്ന് ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് പുറത്ത്. പുരുഷ സിംഗിള്‍സ് സെമി ഫൈനലില്‍ ശ്രീകാന്തിനെ ഹോങ്കോംഗിന്റെ ലീ ചൗക് യിയു നേരിട്ടുള്ള ഗെയിമുകള്‍ക്കു (21-9, 25-23) തോല്‍പ്പിച്ചു.