ബെയ്റൂട്ട്: വടക്കൻ സിറിയയിലെ അൽ ബാബിൽ കാർബോംബ് സ്ഫോടനത്തിൽ പ്രദേശവാസികളായ 13 പേരുൾപ്പെടെ 19 പേർ മരിച്ചു. നഗരത്തിലെ ടാക്സി സ്റ്റേഷനിൽ വച്ചാണ് ബസിൽ സ്ഫോടനം നടന്നത്. 33 പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്.