ഗൊസാബ (പശ്ചിമബംഗാൾ): ബുൾബുൾ ചുഴലിക്കാറ്റ് തകർന്ന പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്രമന്ത്രി ദേബശ്രീ ചൗധരിയെ ഗ്രാമീണർ തടഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് ദേബശ്രീ ചുഴലിക്കാറ്റ് ബാധ്യത പ്രദേശങ്ങൾ സന്ദർശിച്ചത്. സൗത്ത് 24 പർഗനാസ് ജില്ലയിലെ ഗൊസാബയിലാണ് മന്ത്രിക്കെതിരേ പ്രതിഷേധം അരങ്ങേറിയത്.