ലോസ് ആഞ്ചലസ്: തെക്കൻ കലിഫോർണിയയിലെ സോഗസ് ഹൈസ്കൂളിൽ വ്യാഴാഴ്ച തോക്കുമായെത്തിയ വിദ്യാർഥി നടത്തിയ വെടിവയ്പിൽ രണ്ടു രണ്ടു സഹപാഠികൾ കൊല്ലപ്പെട്ടു. അക്രമം നടത്തിയ വിദ്യാർഥിയുടെ ജന്മദിനത്തിലാണ് സംഭവം.
ക്ലാസ്റൂമിലെത്തിയ വിദ്യാർഥി ബാഗിൽനിന്നു തോക്കെടുത്ത് അഞ്ച് സഹപാഠികൾക്കു നേർക്ക് നിറയൊഴിച്ചു. തുടർന്ന് സ്വന്തം തലയിൽ വെടിവച്ച അക്രമിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാക്കി. പതിനാറുകാരിയും പതിനാലുകാരനുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. സ്കൂളിൽ നാളെ തമാശ ആയിരിക്കുമെന്ന് അക്രമി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നതായി പോലീസ് പറഞ്ഞു.