ലണ്ടന്‍/ലിസ്ബണ്‍: യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മത്സരങ്ങളിൽ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്റെയും ഹാട്രിക് മികവില്‍ പോര്‍ച്ചുഗലിനും ഇംഗ്ലണ്ടിനും വന്‍ ജയം.
ഗ്രൂപ്പ് ബിയില്‍ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ 6-0ന് ലിത്വാനിയയെ തോല്‍പ്പിച്ചു. കരിയറില്‍ റൊണാള്‍ഡോയുടെ 55-ാമത്തെ ഹാട്രിക്കാണ്. പോര്‍ച്ചുഗലിനായി ഒമ്പതാമത്തെയും. പോര്‍ച്ചുഗലിനായി താരം 98 ഗോളിലെത്തി. രണ്ടു ഗോള്‍ കൂടി നേടിക്കഴിഞ്ഞാല്‍ റൊണാള്‍ഡോയ്ക്ക് രാജ്യത്തിനായി ഗോളില്‍ സെഞ്ചുറി നേടിയ ഇറാന്റെ അലി ഡെയിയുടെ പിന്നിലെത്താം. പിസി, ഗോണ്‍സാലോ പാസിന്സിയ, ബെര്‍ണാര്‍ഡോ സില്‍വ എന്നിവരും ഗോള്‍ നേടി.
ഗ്രൂപ്പ് എയില്‍ ഇംഗ്ലണ്ട് 7-0ന്് മോണ്ടിനെഗ്രോയെ തോല്പിച്ച യൂറോ യോഗ്യത നേടി.
റൊണാള്‍ഡോയ്ക്കും കെയ്നും ഹാട്രിക്
12:21 AM Nov 16, 2019 | Deepika.com