ബ്രസീലിയ: ഭീകരത ലോക സന്പദ്ഘടനയ്ക്ക് ഒരു ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീകരത വികസനത്തിനും സമാധാനത്തിനും ഏറ്റവും വലിയ ഭീഷണിയാണ്. ഇതുമൂലം വികസ്വര രാഷ്ട്രങ്ങളുടെ സാന്പത്തിക വളർച്ച 1.5 ശതമാനം കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു.
ലോക സന്പദ്ഘടനയ്ക്ക് ഒരു ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണു ഭീകരതമൂലം ഉണ്ടായത് -മോദി പറഞ്ഞു.
റിപ്പബ്ളിക് ദിന ചടങ്ങിൽ ബ്രസീൽ പ്രസിഡന്റ് മുഖ്യാതിഥി
ബ്രസീലിയ: ജനുവരിയിലെ റിപ്പബ്ളിക് ദിന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ബ്രസീൽ പ്രസിഡന്റ് ഷയർ ബോൽസനാരോ സ്വീകരിച്ചു.
ബ്രിക്സ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ബോൽസനാരോയെ ജനുവരി 26 ലെ ചടങ്ങിലേക്ക് മോദി ക്ഷണിച്ചത്. ഇരുനേതാക്കളും തമ്മിൽ വിവിധ മേഖലകളിൽ ഫലപ്രദമായ ചർച്ച നടന്നു.
2019 ലെ റിപ്പബ്ളിക് ദിന ചടങ്ങിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയായിരുന്ന മുഖ്യാതിഥി.