ദുഷാൻബെ (തജിക്കിസ്ഥാൻ): അതിശൈത്യത്തിൽ പോരാട്ടം വീര്യം തണുത്തുറഞ്ഞില്ലെന്നു വ്യക്താക്കി ഇഞ്ചുറി ടൈം ഗോളിലൂടെ അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് 1-1 സമനില. 10 ഡിഗ്രി സെൽഷസായിരുന്നു താപനില.
92-ാം മിനിറ്റിൽ സെമിനെൻ ഡെംഗൽ നേടിയ ഗോളിലാണ് ഇന്ത്യ സമനില നേടിയത്. ബ്രണ്ടൻ ഫെർണാണ്ടസിന്റെ കോർണർ കിക്കിൽ ഉയർന്നു ചാടി ഹെഡ് ചെയ്ത സെമിനെൻ ഡെംഗലിനു പിഴച്ചില്ല. 76-ാം മിനിറ്റിൽ പ്രീതം കോട്ടലിനെ പിൻവലിച്ചാണ് കോച്ച് സ്റ്റിമാച്ച്, ഡെംഗലിനെ കളത്തിലിറക്കിയത്. ലോകകപ്പ് യോഗ്യതാ ഫുട്ബോളിൽ നാലു മത്സരങ്ങളിൽ ഇന്ത്യയുടെ മൂന്നാം സമനിലയാണിത്. മൂന്ന് പോയിന്റുമായി നാലാമതാണ് ഇന്ത്യക്ക്.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സെൽഫഗാർ നസാറി അഫ്ഗാനെ മുന്നിലെത്തിച്ചു. ഇന്ത്യക്കായി മലയാളി താരങ്ങളായ സഹൽ അബ്ദുസമദും ആഷിഖ് കുരുണിയനും കളത്തിലിറങ്ങി.
രക്ഷപ്പെട്ടു
12:00 AM Nov 15, 2019 | Deepika.com