ചെന്നൈ: വിജയ് മർച്ചന്റ് ട്രോഫി ടെസ്റ്റ് ക്രിക്കറ്റിൽ കേരളത്തിനു മിന്നും ജയം. പോണ്ടിച്ചേരിയെ 171 റണ്‍സിനാണ് കേരളം കീഴടക്കിയത്. ആദ്യ ഇന്നിംഗ്സിൽ കേരളം 232 റണ്‍സിന് ഓൾ ഒൗട്ട് ആയിരുന്നു. എന്നാൽ, പോണ്ടിച്ചേരിയുടെ ഒന്നാം ഇന്നിംഗ്സ് 83ൽ ഒതുക്കി കേരളം 149 റണ്‍സ് ലീഡ് നേടി. രണ്ടാം ഇന്നിംഗ്സിൽ കേരളം ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 159 റണ്‍സെടുത്ത് ഡിക്ലയർ ചെയ്തു.
309 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ പോണ്ടിച്ചേരി 137ന് പുറത്തായി. അതോടെ കേരളം 171 റണ്‍സിന്റെ ആധികാരിക ജയം സ്വന്തമാക്കി. കേരളത്തിനായി ആദ്യ ഇന്നിംഗ്സിൽ നിരഞ്ജൻ വി. ദേവ് (108 റണ്‍സ്) സെഞ്ചുറി നേടി. രണ്ടാം ഇന്നിംഗ്സിൽ നിരഞ്ജൻ 45 റണ്‍സുമായി പുറത്താകാതെനിന്നു. കേരളത്തിന്റെ വിനയ് ഷാജി വർഗീസ് ആറും, മാനവ് രഞ്ജിത് എട്ടും വിക്കറ്റ് രണ്ട് ഇന്നിംഗ്സിലുമായി സ്വന്തമാക്കി.
കേരളത്തിന് 171 റണ്‍സ് ജയം
12:00 AM Nov 15, 2019 | Deepika.com