ലാപാസ്: ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റായി പ്രതിപക്ഷ സെനറ്ററും സെക്കൻഡ് വൈസ് സ്പീക്കറുമായ ജിയാനി അനസ് ചുമതലയേറ്റു.
പ്രതിപക്ഷ സമരത്തെത്തുടർന്നു രാജിവച്ച് മെക്സിക്കോയിലേക്കു പലായനം ചെയ്ത പ്രസിഡന്റ് ഇവോ മൊറാലസ് അനസിന്റെ നടപടിയെ അപലപിച്ചു. വനിതാ സെനറ്ററായ അനസ് പാർലമെന്റിന്റെ പ്ര ത്യേക സമ്മേളനത്തിൽ സ്വയം ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നു. മൊറാലസിനെ അനുകൂലിക്കുന്ന എംപിമാർ പങ്കെടുത്തില്ല. കോറമില്ലാതെ സമ്മേളിച്ച പാർലമെന്റിൽ അനസ് നടത്തിയ പ്രഖ്യാപനം നിയമവിരുദ്ധമാണെന്ന് മൊറാലസ് ട്വീറ്റ് ചെയ്തു.
മൊറാലസിന്റെ അനുയായികളും പ്രതിപക്ഷ പ്രവർത്തകരും തമ്മിൽ ബൊളീവിയൻ നഗരങ്ങളിൽ ഏറ്റുമുട്ടൽ തുടരുകയാണ്. വോട്ടിംഗിൽ ക്രമക്കേടു കാട്ടിയാണ് തുടർച്ചയായ നാലാംതവണയും മൊറാലസ് അധികാരത്തിലെത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സും തെരഞ്ഞെടുപ്പു ക്രമക്കേടിനെക്കുറിച്ചു റിപ്പോർട്ട് നൽകി. വീണ്ടും തെരഞ്ഞെടുപ്പു നടത്താമെന്ന് മൊറാലസ് സമ്മതിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സൈന്യവും പോലീസുംകൂടി എതിരായതിനെത്തുടർന്ന് മൊറാലസ് രാജിവയ്ക്കുകയും മെക്സിക്കോയിൽ അഭയം തേടുകയുമായിരുന്നു.