മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) വീണ്ടും താരങ്ങളുടെ കൂടുമാറ്റം. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി കളിച്ച ന്യൂസിലൻഡ് പേസർ ട്രന്റ് ബോൾട്ട് മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറി. രണ്ട് സീസണിൽ ഡൽഹിക്കായി കളിച്ചശേഷമാണ് ബോൾട്ട് മുംബൈയിലെത്തുന്നത്. 33 മത്സരങ്ങൾ കളിച്ച ബോൾട്ടിന്റെ അക്കൗണ്ടിൽ 38 വിക്കറ്റുകളുണ്ട്.
കിംഗ്സ് ഇലവണ് പഞ്ചാബിനായി കളിച്ചിരുന്ന അങ്കിത് രജ്പുട് രാജസ്ഥാൻ റോയൽസിലേക്കും കൂടുമാറി. ഇതുവരെ 23 ഐപിഎൽ മത്സരങ്ങളിൽ 22 വിക്കറ്റുകൾ നേടിയിട്ടുള്ള താരമാണ് രജ്പുട്. കിംഗ്സ് ഇലവണിൽനിന്ന് കൂടൊഴിയുന്ന രണ്ടാമത്തെ താരമാണ് രജ്പുട്. ആർ. അശ്വിൻ പഞ്ചാബിൽനിന്ന് ഡൽഹിയിലേക്ക് മാറിയിരുന്നു.
ബോൾട്ട് മുംബൈ ഇന്ത്യൻസിൽ
10:51 PM Nov 13, 2019 | Deepika.com