ടോക്കിയോ: സ്പാനിഷ് മുൻ താരം ഡേവിഡ് വിയ്യ പ്രഫഷണൽ ഫുട്ബോളിൽനിന്ന് വിരമിക്കുന്നു. ജാപ്പനീസ് ലീഗിൽ വിസൽ കോബിനായി കളിക്കുന്ന വിയ്യ ഈ സീസണ് അവസാനിക്കുന്നതോടെ ബൂട്ടഴിക്കുമെന്ന് പ്രഖ്യാപിച്ചു.
സ്പെയിനിനായി ഏറ്റവും കൂടുതൽ ഗോളുകൾ (59) നേടിയ റിക്കാർഡ് വിയ്യയുടെ പേരിലാണ്. 2010 ഫിഫ ലോകകപ്പ്, 2008 യൂറോ കപ്പ് എന്നിവ താരത്തിന്റെ ശ്രദ്ധേയ നേട്ടങ്ങളാണ്. സ്പാനിഷ് ലീഗിൽ ബാഴ്സലോണ, അത്ലറ്റിക്കോ മാഡിഡ്, വലൻസിയ എന്നിവയ്ക്കായി കളിച്ചു. മുപ്പത്തേഴുകാരനായ സ്ട്രൈക്കർ നിലവിൽ ജാപ്പനീസ് ക്ലബ്ബായ വിസെൽ കോബെക്കായാണ് കളിക്കുന്നത്.
ആന്ദ്രേ ഇനിയെസ്റ്റ, ലൂക്കാസ് പൊഡോൾസ്കി എന്നിവരും വിസെൽ കോബെയുടെ താരങ്ങളാണ്.
ഡേവിഡ് വിയ്യ വിരമിക്കുന്നു
10:51 PM Nov 13, 2019 | Deepika.com