ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരന്പരയിലെ അവസാനത്തെയും മൂന്നാമത്തെയും മത്സരത്തിൽ ഹാട്രിക്ക് ഉൾപ്പെടെ ആറ് വിക്കറ്റ് വീഴ്ത്തിയ ദീപക് ചാഹർ സയ്യീദ് മുഷ്താഖ് അലി ട്രോഫിയിലും പ്രകടനം ആവർത്തിച്ചു. എന്നാൽ, തുടർച്ചയായ മൂന്ന് പന്തുകളിൽ വിക്കറ്റ് നേടിയെങ്കിലും അതിനിടയ്ക്ക് ഒരു പന്ത് വൈഡ് എറിഞ്ഞു. വിദർഭയ്ക്കെതിരായ ഗ്രൂപ്പ് ബി പോരാട്ടത്തിൽ രാജസ്ഥാനുവേണ്ടിയായിരുന്നു ദീപക് ചാഹറിന്റെ ബൗളിംഗ്.
മത്സരത്തിൽ രാജസ്ഥാനെ വിദർഭ ഒരു റണ്ണിനു കീഴടക്കി. മഴയെത്തുടർന്ന് 13 ഓവറായി വെട്ടിക്കുറച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിദർഭ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 99 റണ്‍സ് നേടി. രാജസ്ഥാന്റെ ലക്ഷ്യം മഴനിയമത്തിലൂടെ 107 ആയി കുറിക്കപ്പെട്ടു. എന്നാൽ, എട്ട് വിക്കറ്റ് നഷ്ടത്തിൽ 105 റണ്‍സ് നേടാനേ അവർക്കായുള്ളൂ. രാജസ്ഥാനുവേണ്ടി ദീപക് ചാഹർ മൂന്ന് ഓവറിൽ 18 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
ദീപക് ചാഹർ ഹാട്രിക് നേടി, നേടിയില്ല!
12:02 AM Nov 13, 2019 | Deepika.com