ഇന്ത്യൻ ബാസ്കറ്റ്ബോൾ ടീമിൽ അഞ്ച് മലയാളികൾ
11:33 PM Nov 11, 2019 | Deepika.com
ബംഗളൂരു: ഫിബ വനിതാ ഒളിന്പിക്സ് ഏഷ്യ-ഓഷ്യാന വിഭാഗം യോഗ്യതയ്ക്കുള്ള ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീമിൽ അഞ്ച് മലയാളികൾ ഇടംനേടി. 12 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സ്റ്റെഫി നിക്സണ്, പി.എസ്. ജീന, പി.ജി. അഞ്ജന, അനീഷ ക്ലീറ്റസ്, ശ്രുതി അരവിന്ദ് എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇടംപിടിച്ച മലയാളികൾ. അനീഷ ആദ്യമായാണ് ഇന്ത്യൻ സീനിയർ ടീമിൽ ഉൾപ്പെടുന്നത്. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ചൈനീസ് തായ്പെയ്, ജപ്പാൻ എന്നിവയ്ക്കൊപ്പമാണ് ഇന്ത്യ.