ബയേണ്‍ മ്യൂണിക്കിനു ജയം
12:12 AM Nov 11, 2019 | Deepika.com
മ്യൂണിക്ക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ ഡോർട്ട്മുണ്ടിനെ 4-0നു കീഴടക്കി ബയേണ്‍ മ്യൂണിക്ക് പോയിന്റ് പട്ടികയിൽ മൂന്നാാം സ്ഥാനത്ത് എത്തി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ റോബർട്ട് ലെവൻഡോവ്സ്കി (17, 76 മിനിറ്റുകൾ) ബയേണിനായി ഇരട്ട ഗോൾ നേടി. സെർജി ഗ്നാബറി (47-ാം മിനിറ്റ്), മാറ്റ് ഹമ്മെൽസ് (80-സെൽഫ്) എന്നിവരും വലകുലുക്കിയതോടെ ബയേണ്‍ ഏകപക്ഷീയ ജയം നേടി. വെർഡറിനെ കീഴടക്കി ബൊറൂസിയ മോൻചെൻഗ്ലാറ്റ്ബാക്സ് പോയിന്റ് പട്ടികയുടെ തലപ്പത്ത് തുടരുന്നു. 11 മത്സരങ്ങളിൽനിന്ന് 25 പോയിന്റാണ് മോൻചെൻഗ്ലാറ്റ്ബാക്സിനുള്ളത്. 21 പോയിന്റ് വീതവുമായി ലീപ്സിംഗും ബയേണും രണ്ടും മൂന്നും സ്ഥാനത്താണ്.