കാബൂൾ: മധ്യഅഫ്ഗാനിസ്ഥാനിലെ ലോഗാർ പ്രവിശ്യയിൽ ഇന്നലെ നടന്ന വ്യോമാക്രമണത്തിൽ നാലു താലിബാൻകാർ കൊല്ലപ്പെട്ടു. ലോഗാർ മേഖലയിൽ കഴിഞ്ഞദിവസം മുന്നു ജഡ്ജിമാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു നേതൃത്വം നൽകിയ താലിബാൻ കമാൻഡറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.