വാഷിംഗ്ടൺ ഡിസി: റഷ്യൻ വിജയദിന സൈനിക പരേഡിൽ പങ്കെടുത്തേക്കുമെന്നു സൂചിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്ത മേയിലാണ് പരിപാടി. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിൽ ആയിരിക്കുമെന്നതിനാൽ ആ സമയം മോസ്കോയിൽ പോകാൻ പറ്റുമോയെന്നതിൽ സംശയമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുഎസ് പ്രസിഡന്റ് എന്ന നിലയിൽ ട്രംപ് റഷ്യ സന്ദർശിച്ചിട്ടില്ല. റഷ്യൻ പ്രസിഡന്റ് പുടിനാണ് ട്രംപിനെ ക്ഷണിച്ചത്. സഖ്യകക്ഷികൾ 1945ൽ നാസി ജർമനിയെ തോല്പിച്ചതിന്റെ ഓർമയ്ക്കായിട്ടാണ് ആഘോഷം.
യുഎസ് പ്രസിഡന്റ് എന്ന നിലയിൽ ട്രംപ് റഷ്യ സന്ദർശിച്ചിട്ടില്ല. റഷ്യൻ പ്രസിഡന്റ് പുടിനാണ് ട്രംപിനെ ക്ഷണിച്ചത്. സഖ്യകക്ഷികൾ 1945ൽ നാസി ജർമനിയെ തോല്പിച്ചതിന്റെ ഓർമയ്ക്കായിട്ടാണ് ആഘോഷം.