തേജശ്വിനിക്കും ഒളിന്പിക് യോഗ്യത
11:11 PM Nov 09, 2019 | Deepika.com
ദോഹ: 2020 ടോക്കിയോ ഒളിന്പിക്സ് ഷൂട്ടിംഗിനുള്ള യോഗ്യത സ്വന്തമാക്കി ഇന്ത്യയുടെ മുതിർന്ന വനിതാ താരം തേജശ്വിനി സാവന്ത്. 50 മീറ്റർ റൈഫിൾ ത്രി പൊസിഷൻ പോരാട്ടത്തിലാണ് യോഗ്യത. വനിതാ വിഭാഗം 25 മീറ്റർ പിസ്റ്റളിൽ ഇന്ത്യയുടെ ചിങ്കി യാദവും യോഗ്യത സ്വന്തമാക്കി. ഇതോടെ ഒളിന്പിക്സിന് യോഗ്യത സ്വന്തമാക്കിയ ഇന്ത്യൻ ഷൂട്ടിംഗ് താരങ്ങളുടെ എണ്ണം 12 ആയി.