ചെൽസിക്കു ജയം
11:11 PM Nov 09, 2019 | Deepika.com
ലണ്ടൻ: ഇംഗ്ലീഷ് പ്രീമയിർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് ജയം. സ്വന്തം തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ 2-0ന് ക്രിസ്റ്റൽ പാലസിനെയാണ് ചെൽസി കീഴടക്കിയത്. ടാമി അബ്രാഹം (52), ക്രിസ്റ്റ്യൻ പുലിസിക് (79) എന്നിവരുടെ വകയായിരുന്നു ഗോൾ. ജയത്തോടെ 12 മത്സരങ്ങളിൽനിന്ന് 26 പോയിന്റുമായി ചെൽസി രണ്ടാം സ്ഥാനത്ത് എത്തി. ലിവർപൂളാണ് ഒന്നാമത്.