കോൽക്കത്ത: ഐഎസ്എൽ ഫുട്ബോളിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ എടികെ 3-1ന് ജംഷഡ്പുർ എഫ്സിയെ കീഴടക്കി. മത്സരത്തിൽ പിറന്ന നാല് ഗോളുകളിൽ മൂന്ന് എണ്ണവും പെനൽറ്റി വഴിയായിരുന്നു. 57, 71 മിനിറ്റുകളിൽ പെനൽറ്റിയിലൂടെ റോയ് കൃഷ്ണ ഇരട്ട ഗോൾ നേടി. 90+4ാം മിനിറ്റിൽ എഡു ഗാർസ്യ എടികെയുടെ മൂന്നാം ഗോളും സ്വന്തമാക്കി. 85-ാം മിനിറ്റിൽ സെർജ്യോ കാസ്റ്റെലിന്റെ പെനൽറ്റി ഗോളായിരുന്നു ജംഷഡ്പുരിന്റെ അക്കൗണ്ടിലേത്.
നാല് മത്സരങ്ങളിൽനിന്ന് ഒന്പത് പോയിന്റുമായി എടികെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തി. എട്ട് പോയിന്റ് വീതമുള്ള ഗോവ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
എടികെയ്ക്കു ജയം, തലപ്പത്ത്
11:11 PM Nov 09, 2019 | Deepika.com