വാഷിംഗ്ടൺ ഡിസി: എച്ച്-1ബി വീസയുടെ അപേക്ഷാ ഫീസിൽ 10 ഡോളറിന്റെ വർധന വരുത്തിയതായി യുഎസ് പൗരത്വ കുടിയേറ്റ വകുപ്പ് അറിയിച്ചു. പ്രാബല്യത്തിൽ വരുത്താൻ ഉദ്ദേശിക്കുന്ന ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനത്തിനുള്ള ചെലവിലേക്കാണ് ഫീസ് വർധന. ഈ സംവിധാനം 2021ൽ പ്രാബല്യത്തിൽ വന്നേക്കും.