ഇന്ത്യൻ സഖ്യം സെമിയിൽ
11:58 PM Nov 08, 2019 | Deepika.com
ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ. 2018ലെ ലോക ഡബിൾസ് കിരീടം നേടിയ ചൈനയുടെ ലി ജുൻ ഹുയി - ലിയു യു ചെൻ കൂട്ടുകെട്ടിനെയാണ് ക്വാർട്ടറിൽ ഇന്ത്യൻ സഖ്യം നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയത്. സ്കോർ: 21-19, 21-15.