ബെയ്ജിംഗ്: രാത്രി വീഡിയോ ഗെയിമോ ഓൺലൈൻ ഗെയിമോ വേണ്ട. സാധാരണ ദിവസങ്ങളിൽ ഒന്നര മണിക്കൂർ മാത്രം ഗെയിം കളിക്കാം. അവധി ദിവസങ്ങളിൽ മൂന്നു മണിക്കൂറും.
ഗെയിമുകൾക്കു കുട്ടികൾ അടിപ്പെടുന്നതു തടയാൻ ചൈന പുറപ്പെടുവിച്ച ശാസനമാണിത്. നാഷണൽ പ്രസ് ആൻഡ് പബ്ലിക്കേഷൻ അഡ്മിനിസ്ട്രേഷൻ ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവ് ഉടനടി പ്രാബല്യത്തിലായി. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗെയിം ആസക്തി തകർക്കുന്നതായി ഉത്തരവിൽ പറയുന്നു.
18 വയസിൽ താഴെയുള്ളവർ രാത്രി പത്തിനും രാവിലെ എട്ടിനുമിടയിൽ ഗെയിം കളിക്കാൻ പാടില്ല. പ്രവൃത്തിദിവസങ്ങളിൽ 90 മിനിറ്റ് കളിക്കാം. അവധി ദിവസങ്ങളിൽ ഇതു മൂന്നു മണിക്കൂർ ആകാം.
എട്ടിനും 16-നുമിടയിൽ പ്രായമുള്ളവർ മാസം 200 യുവാൻ (2000 രൂപ), 16-18 പ്രായക്കാർ 400 യുവാൻ (4000 രൂപ) വരെയുമേ ഓൺലൈൻ ഗെയിമുകൾക്കായി ഒരു മാസം ചെലവാക്കാവൂ എന്നും ഉത്തരവിൽ പറയുന്നു.