അങ്കാറ: കൊല്ലപ്പെട്ട ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഭാര്യ ഒരു വർഷം മുന്പേ തുർക്കിയുടെ പിടിയിലായിരുന്നുവെന്നു വെളിപ്പെടുത്തൽ.
ബാഗ്ദാദിയുടെ ആദ്യഭാര്യ അസ്മ ഫവ്സിയാണ് ഒരു വർഷമായി തടവിലുള്ളതെന്ന് തുർക്കി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 2018 ജൂൺ രണ്ടിന് സിറിയൻ അതിർത്തിയോടു ചേർന്ന ഹതായിയിൽനിന്നാണ് ഇവരെ പിടികൂടിയത്. റാണിയ മഹമൂദ് എന്ന കള്ളപ്പേരാണ് അവർ ആദ്യം നൽകിയത്. അസ്മ എന്നാണ് യഥാർഥ പേരെന്നു പിന്നീടു സ്ഥിരീകരിക്കാനായി.
ബാഗ്ദാദിയുടെ മകൾ ലൈല ജബീർ അടക്കം പത്തുപേരും ഒപ്പം പിടിയിലായി. ബാഗ്ദാദിയുടെ ഡിഎൻഎ സാന്പിൾ ഇറാക്കി അധികൃതർ തുർക്കിക്കു നല്കി. ഇതുവച്ച് ലൈലയും ബാഗ്ദാദിയും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ചു.
ഐഎസിന്റെ രഹസ്യഘടനയെക്കുറിച്ചുള്ള നിരവധി വിവരങ്ങൾ ബാഗ്ദാദിയുടെ ഭാര്യ അസ്മയിൽനിന്നു ലഭിച്ചതായി തുർക്കി അധികൃതർ പറഞ്ഞു. ഇതുമൂലം നിരവധിപ്പേരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു.
കഴിഞ്ഞമാസം യുഎസ് സേന സിറിയയിൽ നടത്തിയ ഓപ്പറേഷനിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്. യുഎസ് ഡെൽറ്റാ ഫോഴ്സ് സൈനികർ എത്തിയപ്പോൾ തുരങ്കത്തിലേക്ക് ഓടിക്കയറിയ അയാൾ സ്വയം പൊട്ടിത്തെറിച്ചു ജീവനൊടുക്കുകയായിരുന്നു.
യുഎസ് അധികൃതർ ബാഗ്ദാദി വധത്തിനു വ്യാപക പ്രചാരണം കൊടുക്കുന്നതിനെ കളിയാക്കിയാണ് തുർക്കി പ്രസിഡന്റ് എർദോഗൻ ബാഗ്ദാദിയുടെ ഭാര്യ തങ്ങളുടെ തടവിലുണ്ടെന്ന കാര്യം കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. എന്നാൽ ഒരു വർഷം മുന്പേ അവർ പിടിയിലായിരുന്നുവെന്ന കാര്യം തുർക്കി ഉദ്യോഗസ്ഥർ ഇന്നലെ സ്ഥിരീകരിക്കുകയായിരുന്നു.