കൊളംബോ: ഈ മാസം പതിനാറിനു നടക്കുന്ന ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ ജയിച്ചാൽ പുതിയ പ്രധാനമന്ത്രിയെ നിയമിക്കുമെന്ന് ഭരണകക്ഷിയുടെ പ്രസിഡന്റ് സ്ഥാനാർഥി സജിദ് പ്രേമദാസ അറിയിച്ചു. ഇപ്പോഴത്തെ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായ റനിൽ വിക്രമസിംഗെയ്ക്ക് കസേര പോവുമെന്ന് ഇതോടെ വ്യക്തമായി. പ്രതിപക്ഷ സ്ഥാനാർഥി ഗോതഭ്യ രാജപക്സെയും വിക്രമസിംഗെയെ മാറ്റുമെന്നു പറഞ്ഞിട്ടുണ്ട്. പ്രമുഖ തമിഴ് പാർട്ടിയായ ടിഎൻഎ, പ്രേമദാസയ്ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണു പുതിയ പ്രധാനമന്ത്രിയെ നിയമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.