മുംബൈ: ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയ്ക്ക് മിന്നും ജയം. എവേ പോരാട്ടത്തിൽ മുംബൈ സിറ്റിയെ രണ്ടിനെതിരേ നാല് ഗോളിനാണ് ഗോവ കീഴടക്കിയത്. ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താനും ഗോവയ്ക്കായി.
27-ാം മിനിറ്റിൽ ലെന്നി റോഡ്രിഗസിലൂടെ ഗോവ മുന്നിൽ കടന്നു. 45-ാം മിനിറ്റിൽ ഫെറാൻ കൊറോമിനസിലൂടെ ഗോവ ലീഡ് ഉയർത്തി. എന്നാൽ, സാർഥക് (49), സൗവിക് ചക്രബോർതി (55) എന്നിവരിലൂടെ മുംബൈ ഒപ്പമെത്തി. 59-ാം മിനിറ്റിൽ ഹ്യൂഗൊ ബൗമസും 89-ാം മിനിറ്റിൽ കാർലോസ് പെന്നയും ഗോൾ നേടിയതോടെ ഗോവ 4-2ന്റെ ജയം സ്വന്തമാക്കി.
നാല് മത്സരങ്ങളിൽനിന്ന് എട്ട് പോയിന്റാണ് ഗോവയ്ക്കുള്ളത്. ഇത്രയും പോയിന്റുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടാമതുണ്ട്.
ഗോവയ്ക്കു മിന്നും ജയം
11:58 PM Nov 07, 2019 | Deepika.com