![ഡൽഹി പോലീസ് കമ്മീഷണർക്കു മുന്നിലും മുദ്രാവാക്യം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13223918/full.jpg)
ന്യൂഡൽഹി: ഡൽഹി പോലീസ് കമ്മീഷണർ തങ്ങളുടെ മുന്നിൽ വരണം എന്നു മുദ്രാവാക്യം മുഴക്കിയായിരുന്നു പോലീസുകാരുടെ സമരം. സമരക്കാരിൽ ചിലരെ കമ്മീഷണറുടെ മുറിയിലേക്കു വിളിപ്പിച്ച് ഒത്തു തീർപ്പുണ്ടാക്കാനുള്ള ശ്രമവും പാളി. തുടർന്ന് സമരക്കാരായ പോലീസുകാരെ അഭിസംബോധന ചെയ്ത ഡൽഹി പോലീസ് കമ്മീഷണർ അമൂല്യ പട്നായിക് അച്ചടക്കമുള്ള സേനയായി പെരുമാറണം എന്ന് ആഹ്വാനം ചെയ്തു.
എന്നാൽ, കമ്മീഷണറുടെ സംസാരത്തിനിടെ, നീതി ഉറപ്പാക്കൂ എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന പോലീസുകാർ മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു. പിന്നീട് സമരക്കാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാം എന്നുറപ്പ് നൽകി ജോയിന്റ് പോലീസ് കമ്മീഷണർ ദേവേഷ് ശ്രീവാസ്തവ രംഗത്തെത്തി.