ഹൈദരാബാദ്: രണ്ട് തോൽവിക്കുശേഷം ഒരു ജയം നേടി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ തങ്ങളുടെ ഇടംകണ്ടെത്താൻ ശ്രമിക്കുന്ന ഹൈദരാബാദ് എഫ്സി ഇന്ന് വീണ്ടും കളത്തിൽ. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സ്വന്തം തട്ടകത്തിൽവച്ച് ഹൈദരാബാദ് നേരിടുന്പോൾ അവരുടെ ലക്ഷ്യം രണ്ടാം ജയമാണ്. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെയാണ് ഹൈദരാബാദ് കീഴടക്കിയത്. രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ഐഎസ്എലിൽ ഇന്ന് മത്സരം നടക്കുന്നത്.
അസമോവ ഗ്യാന്റെ സ്കോറിംഗ് പാടവമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ വ്യത്യസ്തമാക്കുന്നത്. മൂന്ന് മത്സരങ്ങളിൽനിന്ന് രണ്ട് ഗോൾ ഘാനയുടെ ലോകകപ്പ് താരം സ്വന്തമാക്കി. മൂന്ന് മത്സരങ്ങളിൽ ഒരു ജയവും രണ്ട് സമനിലയും ഉൾപ്പെടെ അഞ്ച് പോയിന്റുമായി നാലാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. തോൽവി അറിയാതെ മുന്നേറ്റം തുടരുകയാണ് അവരുടെ ലക്ഷ്യം.
രണ്ടാംജയത്തിനായി ഹൈദരാബാദ്
11:57 PM Nov 05, 2019 | Deepika.com