രോ​ഹി​തി​ന്‍റെ പ​രി​ക്കി​ല്‍ ആ​ശ​ങ്ക

11:25 PM Nov 01, 2019 | Deepika.com
ന്യൂ​ഡ​ല്‍ഹി: ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യ്‌​ക്കൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ക്ക് ആ​ശ​ങ്ക​യാ​യി രോ​ഹി​ത് ശ​ര്‍മ​യു​ടെ പ​രി​ക്ക്. നെ​റ്റ്‌​സി​ല്‍ ത്രോ​ഡൗ​ണ്‍സി​ല്‍ പ​ങ്കെ​ടു​ക്ക​വേ രോ​ഹി​തി​ന്‍റെ ഇ​ട​തു തു​ട​യി​ല്‍ പ​ന്തേ​ല്‍ക്കു​ക​യാ​യി​രു​ന്നു. രോ​ഹി​തി​ന് പ​രി​ക്കേ​റ്റ​ത് ഇ​ന്ത്യ​ന്‍ ക്യാ​മ്പി​ല്‍ ആ​ശ​ങ്ക നി​റ​ച്ചി​രി​ക്കു​ക​യാ​ണ്. മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ള്ള ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ഞാ​യ​റാ​ഴ്ച ന​ട​ക്കും.

വി​രാ​ട് കോ​ഹ് ലി​ക്ക് ഈ ​പ​ര​മ്പ​ര​യി​ല്‍ വി​ശ്ര​മം ന​ല്‍കി​യ​തി​നെ​ത്തു​ട​ര്‍ന്ന് രോ​ഹി​താ​ണ് ഇ​ന്ത്യ​യെ പ​ര​മ്പ​ര​യി​ല്‍ ന​യി​ക്കു​ന്ന​ത്. നെ​റ്റ്‌​സി​ല്‍ പ​രി​ശീ​ല​ന​ത്തി​നി​ടെ ചി​ല​യേ​റു​ക​ള്‍ രോ​ഹി​തി​നു​കൊ​ണ്ടി​രു​ന്നു. ഇ​തി​ല്‍ ഒ​രെ​ണ്ണം മാ​ര​ക​മാ​യി രോ​ഹി​തി​ന്‍റെ തു​ട​യി​ല്‍ ഏ​ല്‍ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ത​ന്നെ നെ​റ്റ്‌​സ് വി​ട്ട ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ക്ക് ക​ഠി​ന​മാ​യ വേ​ദ​ന​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു.

ത്രോ​ഡൗ​ണി​ലെ പ​ന്തി​ലെ പേ​സ് മാ​ര​ക​മാ​യി​രു​ന്നു​വെ​ന്നും രോ​ഹി​ന്‍റെ മു​ഖ​ഭാ​വം വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു. ഏ​റു​കൊ​ണ്ട​തി​ന്‍റെ വേ​ദ​ന​യി​ല്‍ ഗ്ലൗ​സ് ഊ​രി​വ​ച്ച് പ്രാ​ക്ടീ​സ് ചെ​യ്യു​ന്നി​ട​ത്തു​നി​ന്നും രോ​ഹി​ത് മാ​റി. പ്രാ​ഥ​മി​ക നി​രീ​ക്ഷ​ണ​ത്തി​ല്‍ പ​രി​ക്ക് ഗു​രു​ത​ര​മാ​യി തോ​ന്നി​യി​ല്ല. എ​ന്നാ​ല്‍ ന​ട​ക്കു​ന്ന​തി​ല്‍ രോ​ഹി​തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു.

ശ്രീ​ല​ങ്ക​യി​ല്‍നി​ന്നു​ള്ള ത്രോ​ഡൗ​ണ്‍ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ നു​വാ​ന്‍ സേ​നെ​വി​ര​ത്‌​നെ​യാ​ണ് പ​ന്തെ​റി​ഞ്ഞ​ത്്. പ​ര​മ്പ​ര​യി​ല്‍ ബം​ഗ്ലാ​ദേ​ശി​ന്‍റെ ഇ​ട​ങ്ക​യ്യ​ന്‍ പേ​സ​ര്‍ മു​സ്താ​ഫി​സു​ര്‍ റ​ഹ്മാ​നെ നേ​രി​ടേ​ണ്ട​തു​കൊ​ണ്ടാണ് ഇ​ന്ത്യ​ന്‍ ടീം ​ത്രോ​ഡൗ​ണ്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.

നെ​റ്റ്‌​സി​ല്‍ ബൗ​ള​ര്‍മാ​രെ നേ​രി​ടു​ന്ന​തി​നു​മു​മ്പ് ബാ​റ്റിം​ഗി​ല്‍ ഒ​രു താ​ളം ല​ഭി​ക്കു​ന്ന​തി​നാ​യാ​ണ് ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ക്ക് ത്രോ​ഡൗ​ണ്‍ ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ​ന്‍ ഗ്രൗ​ണ്ടു​ക​ളി​ലെ പ്രാ​ക്ടീ​സ് പി​ച്ചു​ക​ള്‍ നി​ല​വാ​രം കു​റ​ഞ്ഞ​വ​യാ​ണ്. അ​തു​കൊ​ണ്ട് പ​രി​ക്കേ​ല്‍ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളും കൂ​ടു​ത​ലാ​ണ്.
ഏ​റു​കൊ​ണ്ട ഉ​ട​ന്‍ത​ന്നെ ചി​കി​ത്സ​യ്ക്കു വി​ധേ​യ​നാ​യ രോഹിത് പി​ന്നീ​ട് പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി​യി​ല്ല. രോ​ഹി​ത് ചി​കി​ത്സ​യി​ലാ​ണെ​ന്നും കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്നും ടീ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.

ടീ​മി​ന്‍റെ ഒ​ന്നാം ന​മ്പ​ര്‍ വി​ക്ക​റ്റ്കീ​പ്പ​ര്‍ ഋ​ഷ​ഭ് പ​ന്ത് ത​ന്നെ​യെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു പ​രി​ശീ​ലന സെ​ഷ​ന്‍. വി​ക്ക​റ്റ്കീ​പ്പിം​ഗ് പ​രി​ശീ​ല​ന​ത്തി​നാ​യി താ​രം കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വ​ഴി​ച്ചു. സ​ഞ്ജു സാം​സ​ണ്‍ വി​ക്ക​റ്റ്കീ​പ്പിം​ഗി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തി​യി​ല്ല. മ​ല​യാ​ളി​താ​രം മ​റ്റു​ള്ള​വ​ര്‍ക്കൊ​പ്പം ഫീ​ല്‍ഡിം​ഗ് പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു.

കോ​ഹ്‌ലിയെ ​മ​റി​ക​ട​ക്കാ​ന്‍ എ​ട്ട് റ​ണ്‍സ്

ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യു​ള്ള ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ല്‍ എ​ട്ട് റ​ണ്‍സ് കൂ​ടി നേ​ടി​യാ​ല്‍ രോ​ഹി​ത് ശ​ര്‍മ​യ്ക്ക് ഈ ​ഫോ​ര്‍മാ​റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍സു​ള്ള താ​ര​മെ​ന്ന റി​ക്കാ​ര്‍ഡ് സ്വ​ന്ത​മാ​ക്കാ​നാ​കും. നിലവിൽ കോഹ് ലിയാണ് മുന്നിൽ. പരന്പരയിൽ കോ​ഹ്‌​ലി​ക്കു വി​ശ്ര​മം ന​ല്‍കി​യ​തി​നെ​ത്തു​ട​ര്‍ന്ന് രോ​ഹി​താ​ണ് ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത്. ഇ​തു​കൊ​ണ്ട് രോ​ഹി​തി​ന് റ​ണ്‍ വേ​ട്ട​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നു​ള്ള സു​വ​ര്‍ണാ​വ​സ​ര​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ട്വ​ന്‍റി 20യി​ല്‍ റ​ണ്‍സ് വേ​ട്ട​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തി​നാ​യി ഇ​രു​വ​രും ത​മ്മി​ലാ​ണ് പോ​രാ​ട്ടം ന​ട​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്‌ട്ര ട്വ​ന്‍റി 20യി​ല്‍ ഏ​റ്റ​വും റ​ണ്‍സു​ള്ള​വ​ര്‍

വി​രാ​ട് കോ​ഹ്‌ലി (ഇന്ത്യ) 67 ​ഇ​ന്നിം​ഗ്‌​സി​ല്‍ 2450 റൺസ്
രോ​ഹി​ത് ശ​ര്‍മ (ഇന്ത്യ) 90 ഇ​ന്നിം​ഗ്‌​സി​ല്‍ 2443 റൺസ്
മാ​ര്‍ട്ടി​ന്‍ ഗ​പ്ടി​ല്‍ (ന്യൂസിലൻഡ്) 76 ഇ​ന്നിം​ഗ്‌​സി​ല്‍ 2285 റൺസ്
ഷൊ​യ്ബ് മ​ലി​ക് (പാക്കിസ്ഥാൻ) 104 ഇ​ന്നിം​ഗ്‌​സി​ല്‍ 2263 റൺസ്
ബ്ര​ണ്ട​ന്‍ മ​ക്ക​ല്ലം (ന്യൂസിലൻഡ്) 70 ഇ​ന്നിം​ഗ്‌​സി​ല്‍ 2140 റൺസ്