![സ്വർണം പിടിക്കില്ലെന്നു സർക്കാർ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13153831/full.jpg)
ന്യൂഡൽഹി: സ്വർണം വെളിപ്പെടുത്തൽ പദ്ധതിയോ സ്വർണം പിടിച്ചെടുക്കൽ പദ്ധതിയോ സർക്കാരിന്റെ പരിഗണനയിൽ ഇപ്പോൾ ഇല്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ.
കള്ളപ്പണം പിടിക്കുന്നതിന്റെ ഭാഗമായി സ്വർണം കൈവശം വയ്ക്കുന്നതിനു പരിധി നിശ്ചയിക്കാനും സ്വർണം വെളിപ്പെടുത്തൽ പദ്ധതി പ്രഖ്യാപിക്കാനും സർക്കാർ ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നീതി ആയോഗിന്റെ ഒരു ശിപാർശ ഉദ്ധരിച്ചുള്ളതായിരുന്നു റിപ്പോർട്ടുകൾ. ആദായനികുതി വകുപ്പ് ഇങ്ങനെയൊരു പദ്ധതിയും പരിഗണിക്കുന്നില്ലെന്നാണു വിശദീകരണം.