+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാഗ്ദാദി വധം: പെന്‍റഗണ്‍ വീഡിയോ പുറത്തുവിട്ടു

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് മേ​​​ധാ​​​വി അ​​​ബു​​​ബ​​​ക്ക​​​ര്‍ അ​​​ല്‍ ബാ​​​ഗ്ദാ​​​ദി​​​ക്കാ​​​യി ന​​​ട​​​ത്തി​​​യ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ര്‍ ദൈ​​​ര്‍ഘ്യ​​​മു
ബാഗ്ദാദി വധം: പെന്‍റഗണ്‍  വീഡിയോ പുറത്തുവിട്ടു
വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് മേ​​​ധാ​​​വി അ​​​ബു​​​ബ​​​ക്ക​​​ര്‍ അ​​​ല്‍ ബാ​​​ഗ്ദാ​​​ദി​​​ക്കാ​​​യി ന​​​ട​​​ത്തി​​​യ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ര്‍ ദൈ​​​ര്‍ഘ്യ​​​മു​​​ള്ള റെ​​​യ്ഡി​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​യും പെ​​​ന്‍റ​​​ഗ​​​ണ്‍ പു​​​റ​​​ത്തു​​​വി​​​ട്ടു. ചെ​​​റു സം​​​ഘ​​​ങ്ങ​​​ളാ​​​യി സൈ​​​ന്യം ബാ​​​ഗ്ദാ​​​ദി ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന കെ​​​ട്ടി​​​ടം വ​​​ള​​​യു​​​ന്ന​​​തി​​​ന്‍റെ​​​യും എ​​​ഫ്-15, എം​​​ക്യു-9 റീ​​​പ്പ​​​ര്‍ ഡ്രോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ​​​യും ദൗ​​​ത്യ​​​ശേ​​​ഷം ഒ​​​ളി​​​ത്താ​​​വ​​​ളം പൂ​​​ര്‍ണ​​​മാ​​​യി ബോം​​​ബ് സ്‌​​​ഫോ​​​ട​​​ന​​​ത്തി​​​ല്‍ ത​​​ക​​​ര്‍ക്കു​​​ന്ന​​​തി​​​ന്‍റെ​​​യും ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടു​​​ണ്ട്.

കൊ​​​ല​​​പ്പെ​​​ട്ട​​​ത് ബാ​​​ഗ്ദാ​​​ദി​​​യാ​​​ണെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ന്‍ ഡി​​​എ​​​ന്‍എ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​താ​​​യി യു​​​എ​​​സ് സെൻട്രല്‍ ക​​​മാ​​​ന്‍ഡ് ജ​​​ന​​​റ​​​ല്‍ ഫ്രാ​​​ങ്ക് മ​​​ക്ക​​​ന്‍സി പ​​​റ​​​ഞ്ഞു. യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍ഡ് ട്രം​​​പ് പ​​​റ​​​ഞ്ഞ​​​തു​​​പോ​​​ലെ അ​​​ന്ത്യ​​​നി​​​മി​​​ഷ​​​ത്തി​​​ല്‍ ബാ​​​ഗ്ദാ​​​ദി പൊ​​​ട്ടി​​​ക്ക​​​ര​​​ഞ്ഞ​​​തി​​​നു സ്ഥി​​​രീ​​​ക​​​ര​​​ണം ഇ​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. യു​​​എ​​​സ് ക​​​മാ​​​ന്‍ഡോ​​​ക​​​ള്‍ എ​​​ത്തി​​​യ​​​പ്പോ​​​ള്‍ ര​​​ണ്ടു കു​​​ട്ടി​​​ക​​​ള്‍ക്കൊ​​​പ്പം തു​​​ര​​​ങ്ക​​​ത്തി​​​ല്‍ ക​​​യ​​​റി​​​യ ബാ​​​ഗ്ദാ​​​ദി സ്വ​​​യം പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ബാ​​​ഗ്ദാ​​​ദി​​​ക്കു നേ​​​രേ യു​​​എ​​​സ് ക​​​മാ​​​ന്‍ഡോ​​​ക​​​ള്‍ വെ​​​ടി​​​യു​​​തി​​​ര്‍ത്തി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ക്ക​​​ന്‍സി പ​​​റ​​​ഞ്ഞു.

മൂ​​​ന്നു കു​​​ട്ടി​​​ക​​​ള്‍ക്കൊ​​​പ്പം തു​​​ര​​​ങ്ക​​​ത്തി​​​ല്‍ ക​​​യ​​​റി​​​യ ബാ​​​ഗ്ദാ​​​ദി പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നാ​​​ണ് നേ​​​ര​​​ത്തെ പു​​​റ​​​ത്തു​​​വ​​​ന്ന റി​​​പ്പോ​​​ര്‍ട്ടു​​​ക​​​ള്‍. പ​​​ന്ത്ര​​​ണ്ട് വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ബാ​​​ഗ്ദാ​​​ദി​​​യു​​​ടെ ഒ​​​ളി​​​സ​​​ങ്കേ​​​ത​​​ത്തെ​​​ക്കു​​​റി​​​ച്ച് സി​​​റി​​​യ​​​യി​​​ലെ കു​​​ര്‍ദ് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫോ​​​ഴ്‌​​​സാ​​​ണ് പ്ര​​​ഥ​​​മ വി​​​വ​​​രം ന​​​ല്‍കി​​​യ​​​തെ​​​ന്നും മെ​​​ക്ക​​​ന്‍സി പ​​​റ​​​ഞ്ഞു.

ബാഗ്ദാദിയുടെ മരണം ഐഎസ് സ്ഥിരീകരിച്ചു; പുതിയ തലവനെ പ്രഖ്യാപിച്ചു

ബെ​​യ്‌​​റൂ​​ട്ട്: ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ്(​​ഐ​​എ​​സ്) ത​​ല​​വ​​നാ​​യി​​രു​​ന്ന അ​​ബു​​ബ​​ക്ക​​ർ അ​​ൽ ബാ​​ഗ്ദാ​​ദി​​യു​​ടെ മ​​ര​​ണം ഐ​​എ​​സ് സ്ഥി​​രീ​​ക​​രി​​ച്ചു. പു​​തി​​യ നേ​​താ​​വാ​​യി അ​​ബു ഇ​​ബ്രാ​​ഹിം അ​​ൽ ഹാ​​ഷി​​മി അ​​ൽ ഖു​​റേ​​ഷി​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​താ​​യി ഐ​​എ​​സ് പു​​റ​​ത്തി​​റ​​ക്കി​​യ ഒാ ഡിയോയി​​ൽ പ​​റ​​യു​​ന്നു.