ലി​സ കെ​യ്റ്റ്‌​ലി ഇം​ഗ്ല​ണ്ട് വനിത ക്രിക്കറ്റ് ടീമിന്‍റെ പ​രി​ശീ​ല​ക

11:06 PM Oct 30, 2019 | Deepika.com
ല​ണ്ട​ന്‍: ഇം​ഗ്ല​ണ്ട് വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​യാ​യി മു​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ താ​രം ലി​സ കെ​യ്റ്റ്‌​ലി​യെ നി​യ​മി​ച്ചു. ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത ഇം​ഗ്ല​ണ്ട് വ​നി​താ ടീ​മി​ന്‍റെ ഫു​ള്‍ ടൈം ​പ​രി​ശീ​ല​ക​യാ​കു​ന്ന​ത്. ഇം​ഗ്ല​ണ്ട് ആ​ന്‍ഡ് വെ​യ്ല്‍സ് ക്രി​ക്ക​റ്റ് ബോ​ര്‍ഡ് ഇ​ന്ന​ലെ​യാ​ണ് ഇം​ഗ്ല​ണ്ട് വ​നി​താ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​യെ പ്ര​ഖ്യാ​പി​ച്ച​ത്. മാ​ര്‍ക് റോ​ബി​ന്‍സ​ണു പ​ക​ര​മാ​ണ് ലി​സ ഇം​ഗ്ല​ണ്ട് ടീ​മി​ന്‍റെ കോ​ച്ചാ​കു​ന്ന​ത്. മു​ന്‍ ഓ​സീ​സ് താ​രം ജ​നു​വ​രി​യി​ല്‍ സ്ഥാ​ന​മേ​ല്‍ക്കും.

നാ​ല്‍പ​ത്തി​യെ​ട്ടു​കാ​രി​യാ​യ ലി​സ ഒ​മ്പ​ത് ടെ​സ്റ്റും 85 ഏ​ക​ദി​ന​ത്തി​ലും ക​ളി​ച്ചി​ട്ടു​ണ്ട്. 2005ല്‍ ​ലോ​ക​ക​പ്പ് നേ​ടി​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു ലി​സ. നി​ല​വി​ല്‍ ലി​സ ഓ​സ്‌​ട്രേ​ലി​യ​ന്‍ വ​നി​ത ബി​ഗ് ബാ​ഷ് ലീ​ഗി​ല്‍ പെ​ര്‍ത്ത് സ്‌​കോ​ര്‍ച്ചേ​ഴ്‌​സി​ന്‍റെ പ​രി​ശീ​ല​ക​യാ​ണ്. ഇം​ഗ്ല​ണ്ട് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​യാ​കു​ന്ന​തോ​ടെ മു​ന്‍ ഓ​സീ​സ് താ​രം ല​ണ്ട​ന്‍ സ്പി​രി​റ്റി​ന്‍റെ വ​നി​ത കോ​ച്ചി​ന്‍റെ സ്ഥാ​ന​ത്തു​നി​ന്നും മാ​റും.