നി​ഹാ​ൽ സ​രി​ൻ മുന്നേറുന്നു

11:06 PM Oct 30, 2019 | Deepika.com
തൃ​​​ശൂ​​​ർ: ഫ്രാ​​​ൻ​​​സി​​​ലെ കാ​​​പ്പ് സി ​​​ആ​​​ഗ്ദെ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ കാ​​​ർ​​​പോ​​​വ് ട്രോ​​​ഫി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള റാ​​​പ്പി​​​ഡ് ചെ​​​സ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഗ്രാ​​​ൻ​​​ഡ് മാ​​​സ്റ്റ​​​ർ നി​​​ഹാ​​​ൽ സ​​​രി​​​ൻ ര​​​ണ്ടാം​​​സ്ഥാ​​​ന​​​ത്തു മു​​​ന്നേ​​​റ്റം തു​​​ട​​​രു​​​ന്നു.

ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ അം​​​ഗ​​​മാ​​​ണ് പ​​​തി​​​ന​​​ഞ്ചു​​​കാ​​​ര​​​നാ​​​യ നി​​​ഹാ​​​ൽ. മ​​ത്സ​​രം പ​​​തി​​​മ്മൂ​​ന്ന് റൗ​​​ണ്ട് പി​​​ന്നി​​​ട്ട​​​പ്പോ​​ൾ എ​​ട്ട​​ര പോ​​​യി​​​ന്‍റു​​​മാ​​​യാ​​​ണ് നി​​​ഹാ​​​ൽ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ​​​ത്. അ​​ര പോ​​യി​​ന്‍റ് മാ​​ത്രം കൂ​​ടു​​ത​​ലു​​ള്ള ഫ്രാ​​​ൻ​​​സി​​​ന്‍റെ ഗ്രാ​​​ൻ​​​ഡ് മാ​​​സ്റ്റ​​​ർ ബാ​​​ക് റോ​​​ട്ട് ഇ​​​റ്റി​​​നെ​​​യാ​​​ണ് ഒ​​​ന്നാം​​​സ്ഥാ​​​ന​​​ത്ത്.

ഈ​​​ജി​​​പ്ത് ഗ്രാ​​​ൻ​​​ഡ് മാ​​​സ്റ്റ​​​ർ അ​​​മി​​​ൻ ബാ​​​സം മൂ​​​ന്നാം സ്ഥാ​​​ന​​​ത്തും റ​​​ഷ്യ​​​ൻ ഗ്രാ​​​ൻ​​​ഡ് മാ​​​സ്റ്റ​​​ർ ശ​​​ര​​​ണ അ​​​ല​​​ക്സി നാ​​​ലാം സ്ഥാ​​​ന​​​ത്തു​​മാ​​ണ്. ഈ ​​​ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഏ​​​ക ചെ​​സ്താ​​ര​​മാ​​​ണ് തൃ​​​ശൂ​​​ർ ദേ​​​വ​​​മാ​​​ത സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ലെ പ​​​ത്താം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ നി​​​ഹാ​​​ൽ സ​​രി​​ൻ. ഇ​​തി​​ഹാ​​സ​​താ​​രം വി​​​ശ്വ​​​നാ​​​ഥ​​​ൻ ആ​​​ന​​​ന്ദി​​​നു​​​ശേ​​​ഷം ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ര​​​ണ്ടാ​​​മ​​​ത്തെ ചാ​​​മ്പ്യ​​ൻ നി​​​ഹാ​​​ലാ​​​യേ​​ക്കാ​​മെ​​​ന്ന​​താ​​​ണ് രാ​​ജ്യ​​ത്തി​​ന്‍റെ പ്ര​​തീ​​ക്ഷ.