ഇ​ന്ത്യ-​ഖ​ത്ത​ർ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​നു കൊ​ച്ചി വേ​ദി​യാ​യേ​ക്കും

11:06 PM Oct 30, 2019 | Deepika.com
കൊ​​​ച്ചി: ഇ​​​ന്ത്യ-​​​ഖ​​​ത്ത​​​ർ ലോ​​​ക​​​ക​​​പ്പ് ഫുട്ബോൾ യോ​​​ഗ്യ​​​താ മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ര​​​ണ്ടാം പാ​​​ദ​​​ത്തി​​​നു കൊ​​​ച്ചി വേ​​​ദി​​​യാ​​​യേ​​​ക്കും. ഈ ​​​മ​​​ത്സ​​​രം കേ​​​ര​​​ള​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഓ​​​ൾ ഇ​​​ന്ത്യ ഫു​​​ട്ബോ​​​ൾ ഫെ​​​ഡ​​​റേ​​​ഷ​​​നു ക​​​ത്തു ന​​​ൽ​​​കി​​​യ​​​താ​​​യി കേ​​​ര​​​ള ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ(​​​കെ​​​എ​​​ഫ്എ) ഓ​​​ണ​​​റ​​​റി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എം.​​​ഐ. മേ​​​ത്ത​​​ർ അ​​​റി​​​യി​​​ച്ചു. മ​​​ത്സ​​​രം കേ​​​ര​​​ള​​​ത്തി​​​നു ത​​​ന്നെ അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ കൊ​​​ച്ചി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​മാ​​​യി​​​രി​​​ക്കും മ​​​ത്സ​​​ര വേ​​​ദി. 2020 മാ​​​ർ​​​ച്ച് 26നാ​​​ണ് മ​​​ത്സ​​​രം.

യോ​​​ഗ്യ​​​താ മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ൽ ഇ​​​ന്ത്യ ഖ​​​ത്ത​​​റി​​​നെ ഗോ​​​ൾ ര​​​ഹി​​​ത സ​​​മ​​​നി​​​ല​​​യി​​​ൽ ത​​​ള​​​ച്ചി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം അ​​​ന്താ​​​രാ​​​ഷ‌്‌ട്ര ടീ​​​മു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന നെ​​​ഹ്റു ക​​​പ്പി​​​ന്‍റെ വീ​​​ണ്ടെ​​​ടു​​​പ്പി​​​നും കെ​​​എ​​​ഫ്എ ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്. 1982 മു​​​ത​​​ൽ എ​​​ഐ​​​എ​​​ഫ്എ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ൽ 2012ലാ​​​ണ് ന​​​ട​​​ന്ന​​​ത്.

സ്വ​​​ന്തം നി​​​ല​​​യി​​​ൽ ഫ​​​ണ്ട് സ​​​മാ​​​ഹ​​​ര​​​ണം ന​​​ട​​​ത്തി ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് വീ​​​ണ്ടും സ​​​ജീ​​​വ​​​മാ​​​ക്കാ​​​നാ​​​ണ് കെ​​​എ​​​ഫ്എ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​നോ​​​ട് ഇ​​​തു​​​വ​​​രെ എ​​​ഐ​​​എ​​​ഫ്എ​​​ഫ് പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് കെ​​​എ​​​ഫ്എ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. അ​​​ങ്ങ​​​നെ വ​​​ന്നാ​​​ൽ കൊ​​​ച്ചി​​​യി​​​ൽ ത​​​ന്നെ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​നു വീ​​​ണ്ടും വേ​​​ദി​​​യൊ​​​രു​​​ങ്ങും. 1997ൽ ​​​ഇ​​​റാ​​​ഖ് ചാ​​​ന്പ്യ​​​ൻ​​​മാ​​​രാ​​​യ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ന് കൊ​​​ച്ചി​​​യാ​​​ണ് ആ​​​തി​​​ഥ്യം വ​​​ഹി​​​ച്ച​​​ത്. 1983, 1985 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലും കൊ​​​ച്ചി​​​യി​​​ൽ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ന​​​ട​​​ന്നി​​​രു​​​ന്നു.