ഓ​സീ​സി​നു പ​ര​മ്പ​ര

11:06 PM Oct 30, 2019 | Deepika.com
ബ്രി​സ്‌​ബെ​യ്ന്‍: ഡേ​വി​ഡ് വാ​ര്‍ണ​റും സ്റ്റീ​വ് സ്മി​ത്തും പു​റ​ത്താ​കാ​തെ നേ​ടി അ​ര്‍ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ല്‍ ഓ​സ്‌​ട്രേ​ലി​യ ര​ണ്ടാം ട്വ​ന്‍റി20​യി​ല്‍ ശ്രീ​ല​ങ്ക​യെ തോ​ല്‍പ്പി​ച്ചു. ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ് ഓ​സ്‌​ട്രേ​ലി​യ​യു​ടെ ജ​യം. മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ 2-0ന് ​ഓ​സ്‌​ട്രേ​ലി​യ നേ​ടി. 118 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഓ​സ്‌​ട്രേ​ലി​യ 42 പ​ന്ത് ശേ​ഷി​ക്കെ ല​ക്ഷ്യ​ത്തി​ലെ​ത്തി. 13 ഓ​വ​റി​ല്‍ ഓ​സ്‌​ട്രേ​ലി​യ ല​ക്ഷ്യ​ത്തി​ലെ​ത്തി.

ഒ​രു റ​ണ്‍ ചേ​ര്‍ത്ത​പ്പോ​ഴേ​ക്കും റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ ക്യാ​പ്റ്റ​ന്‍ ആ​രോ​ണ്‍ ഫി​ഞ്ചി​നെ ഓ​സീ​സി​ന് ന​ഷ്ട​പ്പെ​ട്ടു. എ​ന്നാ​ല്‍ ര​ണ്ടാം വി​ക്ക​റ്റി​ല്‍ പു​റ​ത്താ​കാ​തെ 117 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി സ്റ്റീ​വ് സ്മി​ത്തും ഡേ​വി​ഡ് വാ​ര്‍ണ​റും ഓ​സീ​സി​നെ വി​ജ​യ​തീ​ര​ത്തെ​ത്തി​ച്ചു. വാ​ര്‍ണ​ര്‍ 41 പ​ന്തി​ല്‍ ഒ​മ്പ​ത് ഫോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 60 റ​ണ്‍സെ​ടു​ത്ത​പ്പോ​ള്‍ 36 പ​ന്തി​ല്‍ ആ​റു ഫോ​റു​ക​ളു​ടെ അ​ക​മ്പ​ടി​യി​ല്‍ 53 റ​ണ്‍സാ​യി​രു​ന്നു സ്മി​ത്തി​ന്‍റെ സ​മ്പാ​ദ്യം. വാ​ര്‍ണ​റാ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്.

നേ​ര​ത്തെ 117 റ​ണ്‍സി​ന് ശ്രീ​ല​ങ്ക ഓ​ള്‍ ഔ​ട്ടാ​കു​ക​യാ​യി​രു​ന്നു. 19 ഓ​വ​റി​നു​ള്ളി​ല്‍ എ​ല്ലാ വി​ക്ക​റ്റും നി​ലം​പൊ​ത്തി. ര​ണ്ട് വീ​തം വി​ക്ക​റ്റ് വീ​ഴ്ത്തി​യ ബി​ല്ലി സ്റ്റാ​ന്‍ലെ​യ്ക്ക്, പാ​റ്റ് ക​മ്മി​ന്‍സ്, ആ​ഷ്റ്റ​ണ്‍ അ​ഗ​ര്‍, ആ​ദം സാം​ബ എ​ന്നി​വ​രു​ടെ ബൗ​ളിംഗി​ന് മു​ന്നി​ല്‍ ല​ങ്ക​ന്‍ ബാ​റ്റ്‌​സ്മാ​ന്‍മാ​ര്‍ ത​ക​രു​ക​യാ​യി​രു​ന്നു. 27 റ​ണ്‍സെ​ടു​ത്ത കു​ശാ​ല്‍ പെ​രേ​ര​യാ​ണ് ടോ​പ്പ് സ്‌​കോ​റ​ര്‍.