ന്യൂഡൽഹി: ഡൽഹിയിൽ ഇന്നലെ മുതൽ വനിതകൾക്കു സൗജന്യ ബസ് യാത്ര അനുവദിച്ചു. ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ, ക്ലസ്റ്റർ ബസുകളിൽ സൗജന്യ യാത്രയ്ക്ക് ഇനിമുതൽ വനിതകൾക്ക് പിങ്ക് ടിക്കറ്റ് നൽകും.
പിങ്ക് ടിക്കറ്റിന്റെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഡിടിസിക്കും ക്ലസ്റ്റർ ബസ് സർവീസിനും സംസ്ഥാന സർക്കാർ പണം നൽകും. ഉത്തരേന്ത്യയിൽ സഹോദര ദിവസമായി ആഘോഷിക്കുന്ന ഭായി ദൂജ് ദിവസമാണ് ഡൽഹി സർക്കാർ വനിതകൾക്ക് സൗജന്യ ബസ് യാത്ര പദ്ധതി ആരംഭിച്ചത്. സൗജന്യയാത്ര ഉപയോഗപ്പെടുത്തുന്ന ഡൽഹി സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വനിതാ ജീവനക്കാർക്ക് ഇനിമുതൽ യാത്രാ ബത്ത ലഭിക്കില്ല.