+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇയു എംപിമാരുടെ സന്ദർശനം; കാഷ്മീരിൽ സംഘർഷം

ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്താ​​​​ൻ യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ എം​​​​പി​​​​മാ​​​​രു​​​​ടെ 23 അം​​​​ഗ​​​​
ഇയു എംപിമാരുടെ സന്ദർശനം; കാഷ്മീരിൽ സംഘർഷം
ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്താ​​​​ൻ യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ എം​​​​പി​​​​മാ​​​​രു​​​​ടെ 23 അം​​​​ഗ​​​​സം​​​​ഘം എ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ കാ​​​​ഷ്മീ​​​​രി​​​​ൽ സം​​​​ഘ​​​​ർ​​​​ഷം. ചി​​​​ല​​​​ പ്ര​​​​ദേ​​​​ശ​​​​ത്ത് ക​​​​ട​​​​ക​​​​ളും വ്യാ​​​​പാ​​​​ര സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും അ​​​​ട​​​​ഞ്ഞു​​​​കി​​​​ട​​​​ന്നു. പോ​​​​ലീ​​​​സും പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രും ത​​​​മ്മി​​​​ൽ ഏ​​​​റ്റു​​​​മു​​​​ട്ടി. വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ വ​​​​ന്നി​​​​റ​​​​ങ്ങി​​​​യ ഇ​​​​യു എം​​​​പി​​​​മാ​​​​രെ ക​​​​വ​​​​ചി​​​​ത വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ൽ എ​​​​ത്തി​​​​ച്ചു. കാ​​​​ഷ്മീ​​​​രി​​​​ലെ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക പ​​​​ദ​​​​വി ന​​​​ൽ​​​​കു​​​​ന്ന ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ആ​​​​ർ​​​​ട്ടിക്കി​​​​ൾ 370 റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യും ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​നെ ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ, ല​​​​ഡാ​​​​ക്ക് കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​മാ​​​​യി വി​​​​ഭ​​​​ജി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​തി​​​​നു ശേ​​​​ഷ​​​​മു​​​​ള്ള സ്ഥി​​​​തിഗ​​​​തി​​​​ക​​​​ൾ വീ​​​​ക്ഷി​​​​ക്കാനാ​​​​ണ് യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ൾ കാ​​​​ഷ്മീ​​​​രി​​​​ൽ എ​​​​ത്തി​​​​യ​​​​ത്. 27 അം​​​​ഗ ഇ​​​​യു പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​ത്. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​മാ​​​​യി ഇ​​​​വ​​​​ർ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. ഇ​​​​തി​​​​ൽ നാ​​​​ലു പേ​​​​ർ കാ​​​​ഷ്മീ​​​​ർ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യി​​​​ല്ല. ദേ​​​​ശീ​​​​യസു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് അ​​​​ജി​​​​ത് ഡോ​​​​വ​​​​ൽ കാ​​​​ഷ്മീ​​​​രി​​​​ലെ സ്ഥി​​​​തി ഗ​​​​തി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് വി​​​​വ​​​​രി​​​​ച്ചു.