മെക്സിക്കോ സിറ്റി: ഫോര്‍മുല വണ്‍ മെക്സിക്കന്‍ ഗ്രാന്‍ പ്രീ റേസിംഗില്‍ ലൂയിസ് ഹാമില്ട്ടണ് ചാമ്പ്യന്‍. മേഴ്സിഡസിനായി ഈ സീസണില്‍ ഹാമില്‍ട്ടന്റെ പത്താമത്തെ ജയമാണ്. എന്നാല്‍ ഡ്രൈവര്‍മാരുടെ ആറാമത്തെ ലോക ചാമ്പ്യന്‍ഷിപ്പ് ഉറപ്പിക്കാനായിട്ടില്ല. പോയിന്റ് നിലയില്‍ ഹാമില്ട്ടണ് 363 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.
അടുത്തയാഴ്ച നടക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഗ്രാന്‍പ്രീയില്‍ നാലു പോയിന്റ് നേടിയാല്‍ നിലവിലെ ചാമ്പ്യൻ ആറാം തവണയും ലോക ചാമ്പ്യനാകും. കഴിഞ്ഞ അഞ്ച് തവണയും ഹാമില്‍ട്ടണാണ് ജേതാവ്. മെക്സിക്കന്‍ ഗ്രാന്‍പ്രീയില്‍ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ രണ്ടാമതും മൂന്നാമത് മെഴ്സിഡസിന്റെ വാള്ട്ടെരി ബോട്ടാസുമെത്തി.
ഡ്രൈവര്‍മാരുടെ പോയിന്റ് നിലയില്‍ 289 പോയിന്റുമായി ബോട്ടാസ് രണ്ടാമതും മൂന്നാമത് 236 പോയിന്റുമായി ഫെരാരിയുടെ ചാള്‍സ് ലെക്ലയറുമാണ്.
ലൂയിസ് ഹാമില്‍ട്ടണു മെക്സിക്കന്‍ ഗ്രാന്‍പ്രീ
11:24 PM Oct 28, 2019 | Deepika.com