സാ​ത്വി​ക്-​ചി​രാ​ഗ് സ​ഖ്യം ഫൈ​ന​ലി​ല്‍ തോറ്റു

11:24 PM Oct 28, 2019 | Deepika.com
പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ സാ​ത്വി​ക്‌​സാ​യ്‌​രാ​ജ് ര​ങ്ക​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യ​ത്തി​നു ര​ണ്ടാം സ്ഥാ​നം. ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​ന്‍ സ​ഖ്യം ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ഇ​ന്തോ​നേ​ഷ്യ​യു​ടെ മാ​ര്‍ക​സ് ഫെ​ര്‍ണാ​ല്‍ഡി ഗീ​ഡ​ന്‍-​കെ​വി​ന്‍ സ​ഞ്ജ​യ സു​കാ​മു​ല്‍ജോ കൂ​ട്ടു​കെ​ട്ടി​നോ​ട് 21-18, 21-16ന് ​തോ​റ്റു. ഇ​ന്തോ​നേ​ഷ്യ​ന്‍ സ​ഖ്യം ഒ​ന്നാം റാ​ങ്കി​ല്‍ തു​ട​രു​ന്ന​തി​ന്‍റെ 121-ാമ​ത്തെ ആ​ഴ്ച​യാ​ണ്. ഇ​ന്തോ​നേ​ഷ്യ​ന്‍ കൂ​ട്ടു​കെ​ട്ടി​നോ​ട് സാ​ത്വി​ക്-​ചി​രാ​ഗ് കൂ​ട്ടു​കെ​ട്ടി​ന്‍റെ ഏ​ഴാ​മ​ത്തെ തോ​ല്‍വി​യാ​ണ്. ഇതുവ​രെ അ​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ക്കാ​യി​ട്ടി​ല്ല.

താ​യ്‌​ല​ന്‍ഡ് ഓ​പ്പ​ണ്‍ ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ന്‍ സ​ഖ്യ​ത്തി​ന് ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​റു​ക​ള്‍ക്കു മു​ന്നി​ല്‍ പി​ടി​ച്ചു​നി​ല്‍ക്കാ​നാ​യി​ല്ല. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ഇ​ന്ത്യ​ന്‍ സ​ഖ്യ​ത്തി​ന് അ​ഭി​മാ​നി​ക്കാ​നു​ള്ള വ​ക​യു​ണ്ട്. 1983ല്‍ ​പാ​ര്‍ഥോ ഗാം​ഗു​ലി​യും വി​ക്രം സിം​ഗും ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഡ​ബി​ള്‍സ് കി​രീ​ടം നേ​ടി​യശേ​ഷം ആ​ദ്യ​മാ​യാ​ണ് സൂ​പ്പ​ര്‍ 750 ഫൈ​ന​ലി​ന്‍റെ പു​രു​ഷ ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​ന്‍ സ​ഖ്യ​മെ​ത്തു​ന്ന​ത്.

സിം​ഗി​ള്‍സി​ല്‍ 2017ല്‍ ​കി​ഡം​ബി ശ്രീ​കാ​ന്ത് ചാ​മ്പ്യ​നാ​യപ്പോ​ള്‍ 2012ല്‍ ​സൈ​ന നെ​ഹ്‌​വാ​ള്‍ ഫൈ​നലി​ലെ​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.