ബേസല്‍: റോജര്‍ ഫെഡററിനു ബാസല്‍ ടെന്നീസ് കിരീടം. ഫൈനലില്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ യുവതാരം അലക്സ് ഡി മിനോറിനെ 6-2, 6-2ന് തോല്‍പ്പിച്ചു. സ്വിസ്താരത്തിന്റെ പത്താമത്തെ ബാസല്‍ കിരീടവും കരിയറിലെ 103മത്തെ ട്രോഫിയുമാണ്. സ്വന്തം നഗരത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഫെഡററുടെ 75-ാമത്തെ ജയമാണ്. ഈ സീസണില്‍ സ്വിസ്താരത്തിന്റെ നാലാമത്തെ കിരീടമാണ്. ദുബായ്, മയാമി, ഹാലെ എന്നി കിരീടങ്ങളും ഫെഡറര്‍ക്കായിരുന്നു.
സ്വന്തം നഗരത്തിലെ പത്താം കിരീടം നേട്ടം അവിശ്വസനീയമായി അനുഭവപ്പെടുന്നതായി ഫെഡറര്‍ പറഞ്ഞു. ബേസലിനെക്കൂടാതെ ഹാലെയിലും സ്വിസ് ഇതിഹാസതാരം പത്തു തവണ ജേതാവായിട്ടുണ്ട്.
റോജര്‍ ഫെഡറർക്കു ബാസല്‍ കിരീടം
11:24 PM Oct 28, 2019 | Deepika.com