പാരീസ്: രണ്ടു ഗോള്‍ വീതം നേടിയ മൗറോ ഇക്കാര്‍ഡി, കൈലിയന്‍ എംബാപ്പെ എന്നിവരുടെ ഇരട്ട ഗോളില്‍ ഫ്രഞ്ച് ലീഗ് വണ്ണില്‍ പാരീ സാന്‍ ഷെര്‍മയിന്‍ 4-0ന് ഒളിമ്പിക് മാഴ്സെയെ പരാജയപ്പെടുത്തി. ജയത്തോടെ പിഎസ്ജി രണ്ടാം സ്ഥാനത്തുള്ള നാന്റസുമായി പോയിന്റ് വ്യത്യാസം എട്ടാക്കി ഉയര്‍ത്തി. 11 കളിയില്‍ പിഎസ്ജിക്ക് 27 പോയിന്റും ഇത്രതന്നെ മത്സരത്തില്‍ നന്റസിന് 19 പോയിന്റുമാണുള്ളത്. എല്ലാ മത്സരങ്ങളിലുമായി 2011നുശേഷം കഴിഞ്ഞ 20 കളിയിലും മാഴ്സെയ്ക്കു പിഎസ്ജിയെ തോല്‍പ്പിക്കാനായിട്ടില്ല.
ആദ്യ പകുതിയിലായിരുന്നു ഇക്കാര്‍ഡിയുടെയും എംബാപ്പെയുടെയും ഗോളുകള്‍.
ഇക്കാര്‍ഡി, എംബാപ്പെ തിളങ്ങി; പിഎസ്ജിക്ക് ജയം
11:24 PM Oct 28, 2019 | Deepika.com